ഭര്‍ത്താവിനോടൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബസിനടിയിലേക്ക് വീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി

Feb 18, 2025 - 17:44
Feb 18, 2025 - 17:44
 0  7
ഭര്‍ത്താവിനോടൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബസിനടിയിലേക്ക് വീണു; ശരീരത്തിലൂടെ ബസ് കയറിയിറങ്ങി

വണ്ടൂര്‍: ഭര്‍ത്താവിനോടൊപ്പം ബൈക്കില്‍ പോകുന്നതിനിടെ ബസിനടിയില്‍പ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. വാണിയമ്പലം മങ്ങംപാടം പൂക്കോടൻ സിമി വർഷ (22) ആണ് മരിച്ചത്. ഭർത്താവ് മൂന്നാംപടി വിജേഷിനെ (28) പരുക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് തിരുവാലി പൂന്തോട്ടത്തിൽ വെച്ചാണ് അപകടം ഉണ്ടായത്. 

തെറിച്ചുവീണ യുവതിയുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ യുവതിയ്ക്ക് മരണം സംഭവിച്ചു. എതിരെ വന്ന ബസിന്‍റെ വശത്ത് ബൈക്ക് തട്ടിയാണ് അപകടം ഉണ്ടായത്. മങ്ങംപാടം പൂക്കോട് വിനോജിന്‍റെ മകളാണ് മരിച്ച സിമി വർഷ.

What's Your Reaction?

like

dislike

love

funny

angry

sad

wow