മസ്തകത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കൊമ്പനാനയെ നാളെ മയക്കുവെടി വെച്ച് പിടികൂടും

അതിരപ്പിള്ളി: വനത്തിലെ വാടാമുറി ഭാഗത്ത് മസ്തകത്തിൽ പരിക്കേറ്റ നിലയിൽ കണ്ടെത്തിയ കൊമ്പനാനയെ നാളെ മയക്കുവെടി വെക്കും. ആനയെ പിടികൂടി ചികിത്സിക്കാൻ കോടനാട് അഭയാരണ്യത്തിൽ പുതിയ കൂടു നിർമ്മാണം പുരോഗമിക്കുന്നു. രണ്ടുവർഷം പഴക്കമുള്ള കൂട് പൊളിച്ചു നീക്കിയാണ് പുതിയത് പണിയുന്നത്. പഴയ കൂട് വനം വകുപ്പ് ചീഫ് വെറ്റിനറി സർജൻ ഡോക്ടർ അരുൺ സക്രിയയുടെ വാഴച്ചാൽ സക്കറിയയുടെയും വാഴച്ചാൽ ഡി എഫ് ഓ ലക്ഷ്മി അരുണിന്റെയും നേതൃത്വത്തിൽ കഴിഞ്ഞ ഫെബ്രുവരി 14ന് പരിശോധിച്ചിരുന്നു.
ബലക്ഷയം കണ്ടതിനെ തുടർന്നാണ് പുതിയ കൂട് നിർമിക്കാൻ തീരുമാനിച്ചത്. കൂട് നിർമാണത്തിനുള്ള മരങ്ങളും കഴകളും ഇന്നലെ പുലർച്ചെ മൂന്നാർ ദേവികുളത്തുനിന്ന് എത്തിച്ചു. അരിക്കൊമ്പനെ പിടികൂടി മെരുക്കിയെടുക്കാൻ നിർമ്മിച്ചമാതൃകയിൽ തന്നെയാണ് പുതിയ കൂട് നിർമിക്കുന്നത്. 28 തൂണുകളിൽ 100 തടികൾ കുറുകെ കെട്ടിയ കൂടിന് 6 മീറ്റർ പൊക്കവും 4 മീറ്റർ വീതിയും 5 മീറ്റർ നീളവും ഉണ്ട്.
വയനാട്ടിൽ നിന്നെത്തിയ റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങളാണ് കൂട് നിർമിക്കുന്നത്. ഇന്ന് രാത്രിയോടെ നിർമാണം പൂർത്തീകരിക്കും. കൂട് നിർമ്മാണം തീരുന്ന മുറയ്ക്ക് ആനയെ പിടികൂടുന്ന ദൗത്യം ആരംഭിക്കും നാളെ ദൗത്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
What's Your Reaction?






