കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിംഗ്; മാതൃകാപരമായ നടപടി സ്വീകരിക്കുമെന്ന് വീണാ ജോര്‍ജ്
നിയമപരമായ നടപടികളിലൂടെ പുറത്താക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി

തിരുവനന്തപുരം: കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിങ്ങ് അതിക്രൂരമെന്ന് മന്ത്രി വീണ ജോർജ്. അതി ക്രൂരവും മനുഷ്യമനസിനെ ഞെട്ടിപ്പിക്കുന്നതുമായ സംഭവമെന്നും സസ്പെൻഷനിൽ ഒതുങ്ങേണ്ട വിഷയം അല്ല ഇതെന്നും മന്ത്രി പറഞ്ഞു.
തുടർനടപടികൾ ഉടൻ തന്നെ സ്വീകരിക്കും. മാത്രമല്ല ഡി എം ഇ യുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പോയിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്ന തരത്തിൽ മാതൃകാപരമായ നടപടി ഉണ്ടാകുമെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്.
നിയമപരമായ നടപടികളിലൂടെ പുറത്താക്കുന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കോട്ടയത്തെ ഹോസ്റ്റലിൽ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു.
What's Your Reaction?






