ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 6.98 കോടി രൂപയുടെ ഭണ്ഡാരവരവ്; രണ്ടു കിലോയിലധികം സ്വര്‍ണവും

15 കിലോഗ്രാം 245 ഗ്രാമാണ് വെള്ളിയായി ലഭിച്ചത്.

May 18, 2025 - 13:22
May 18, 2025 - 13:22
 0  15
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 6.98 കോടി രൂപയുടെ ഭണ്ഡാരവരവ്; രണ്ടു കിലോയിലധികം സ്വര്‍ണവും

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭണ്ഡാര വരവ് 6.98 കോടിരൂപ. മെയ് 17 വൈകീട്ട് വരെയുള്ള ഈ മാസത്തെ കണക്കാണിത്. 6,98,32,451 രൂപയ്ക്ക് പുറമേ രണ്ടു കിലോ 505.200 ഗ്രാം സ്വര്‍ണ്ണവും ലഭിച്ചു.
15 കിലോഗ്രാം 245 ഗ്രാമാണ് വെള്ളിയായി ലഭിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ച രണ്ടായിരം രൂപയുടെ 49, നിരോധിച്ച ആയിരം രൂപയുടെ 36, അഞ്ഞൂറിന്റെ 93 കറന്‍സിയും ലഭിച്ചു. ധനലക്ഷ്മി ബാങ്ക് ഗുരുവായൂര്‍ ശാഖയ്ക്കായിരുന്നു എണ്ണല്‍ ചുമതല.

കിഴക്കേ നട എസ്ബിഐ ഇ- ഭണ്ഡാരം വഴി 301788 രൂപയും കിഴക്കേ നട പഞ്ചാബ് നാഷണല്‍ ബാങ്ക് ഇ- ഭണ്ഡാരം വഴി 15014 രൂപയും പടിഞ്ഞാറെ നടയിലെ യുബിഐ ഇ- ഭണ്ഡാരം വഴി 72587രൂപയും ഐസിഐസിഐ ഇ- ഭണ്ഡാരം വഴി 16, 203 രൂപയും ലഭിച്ചതായും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow