ഹൈദരാബാദ്: ഹൈദരാബാദില്‍ ചാർമിനാറിന് സമീപം വൻ തീപിടുത്തം. ചാര്‍മിനാറിന് അടുത്ത് ഗുല്‍സാര്‍ ഹൗസിന് സമീപമാണ് തീപിടിച്ചത്. 17 പേർ അപകടത്തിൽ മരിച്ചു. പുലര്‍ച്ചെ ആറുമണിക്ക് തീപടര്‍ന്നു പിടിച്ചു എന്നാണ് വിവരം.
15 പേർക്ക് അപകടത്തിൽ ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. 7 പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്. വീടുകളും കച്ചവട സ്ഥാപനങ്ങളും തിങ്ങി നിറഞ്ഞ തെരുവിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.
പൊള്ളലേറ്റും പുക ശ്വസിച്ചുമാണ് ഭൂരിഭാഗം ആളുകളും മരിച്ചതെന്നാണ് പ്രാഥമിക വിവരം. പതിനൊന്നോളം ഫയര്‍ഫോഴ്സ് സംഘം തീ അണയ്ക്കുന്നതിനായി സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപ ധനസഹായം നൽകും.