ഉത്തരാഖണ്ഡ് ഹിമപാതം; രക്ഷാപ്രവർത്തനം പൂർത്തിയായി
200 രക്ഷാപ്രവർത്തകരുടെ പങ്കാളിത്തത്തോടെയാണ് രക്ഷാ ദൗത്യം പൂർത്തിയാക്കിയത്

ഡൽഹി: ഉത്തരാഖണ്ഡിലെ മനയിലുണ്ടായ മഞ്ഞിടിച്ചിലിൽ കുടുങ്ങിയ തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം പൂർത്തിയായി. അപകടം നടന്ന് മൂന്നാം ദിവസമാണ് സൈന്യം രക്ഷാപ്രവർത്തനം പൂർത്തിയാക്കിയത്.
ഇന്ന് നടത്തിയ തിരച്ചിലിൽ നാല് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഏഴായി. രക്ഷപ്പെടുത്തിയ 46 തൊഴിലാളികളെ ജോഷിമഠിലേക്ക് എയർ ലിഫ്റ്റ് ചെയ്തു. 200 രക്ഷാപ്രവർത്തകരുടെ പങ്കാളിത്തത്തോടെയാണ് രക്ഷാ ദൗത്യം പൂർത്തിയാക്കിയത്. ഇവരോടൊപ്പം അഞ്ച് ക്വാഡ് കോപ്റ്ററുകളും മൂന്ന് മിനി ഡ്രോണുകളും, മഞ്ഞിൽ തിരയാൻ പ്രത്യേക പരിശീലനം ലഭിച്ച റോബിൻ എന്ന നായയെയും ഉണ്ടായിരുന്നു.
What's Your Reaction?






