ഓപ്പറേഷന്‍ ഡി ഹണ്ട്: 146 പേർ അറസ്റ്റിൽ; എംഡിഎംഎയുൾപ്പെടെ പിടിച്ചെടുത്തു

നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 124 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

Apr 21, 2025 - 09:07
Apr 21, 2025 - 09:07
 0  11
ഓപ്പറേഷന്‍ ഡി ഹണ്ട്: 146 പേർ അറസ്റ്റിൽ; എംഡിഎംഎയുൾപ്പെടെ പിടിച്ചെടുത്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്‍റെ ഭാഗമായി ശനിയാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 146 പേർ അറസ്റ്റിൽ. വിവിധതരം നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 124 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2276 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

അറസ്റ്റിലായവരിൽനിന്ന് മാരക മയക്കുമരുന്നുകളായ എംഡിഎംഎ (0.0088 കി.ഗ്രാം), കഞ്ചാവ് (36.132 കിലോ), കഞ്ചാവ് ബീഡി (92 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡിഹണ്ട് നടത്തിവരുന്നത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow