കോതമംഗലത്ത് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണു; നിരവധി പേര്‍ക്ക് പരുക്ക്

കോതമംഗലത്ത് ഗ്യാലറി തകര്‍ന്നുവീണ് അപകടം. അടിവാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീഴുകയായിരുന്നു. നിരവധി പേര്‍ക്ക് പരുക്കേറ്റു. നാലായിരത്തോളം പേര്‍ ടൂര്‍ണമെന്റ് കാണാന്‍ എത്തിയിരുന്നു. മത്സരം ആരംഭിക്കുന്നതിന് മുമ്പ് ഉദ്ഘാടന ചടങ്ങ് നടക്കുന്നതിനിടെയായിരുന്നു സംഭവം.
ഇന്ന് ഫൈനല്‍ മത്സരമായിരുന്നു. രാത്രി 9.30ഓടെയാണ് അപകടം നടന്നത്. ടൂർണമെന്റിനായി ഒരുക്കിയ താത്കാലിക ഗ്യാലറി ഒരു വശത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഇരുന്ന ആളുകളോടെ ഗ്യാലറി പുറകിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റുവെന്നാണ് റിപ്പോർട്ട്. 15 ഓളം പേരെ കോതമംഗലം ബസേലിയേസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോതമംഗലം ഗവ. ആശുപത്രിയിലും ചിലരെ പ്രവേശിപ്പിച്ചു. കുട്ടികൾക്ക് അടക്കം പരുക്കുണ്ട്. രണ്ട് പേരെ രാജഗിരി ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്. ഹീറോ യങ്‌സ് ക്ലബ് ആണ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്.
What's Your Reaction?






