തൃശൂര്‍: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്റെ വീടിന് സമീപമുണ്ടായ ബോംബേറിൽ ദുരൂഹതയില്ലെന്ന് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് പിടികൂടി. നാട്ടുകാരായ മൂന്നു യുവാക്കളാണ് പിടിയിലായിരിക്കുന്നത്.പടക്കമാണ് പൊട്ടിയതെന്ന് പൊലീസ് അറിയിച്ചു.
ഈസ്റ്ററിന് വാങ്ങിയ പടക്കമാണ് പൊട്ടിച്ചതെന്നാണ് യുവാക്കൾ പൊലീസിനോട് വിശദീകരിച്ചത്. അലക്ഷ‍്യമായി പടക്കം പൊട്ടിച്ചതിനാണ് ഇവർക്കെതിരെ കേസെടുത്തത്. പൊട്ടിത്തെറി ശബ്ദം കേട്ട ശേഷം പൊലീസ് വന്നതോടെ യുവാക്കൾ പേടിച്ച് മിണ്ടാതിക്കുകയായിരുന്നു.