നവരാത്രി: സെപ്തംബർ 30ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു
സെപ്തംബർ 30-ന് അവധി പ്രഖ്യാപിച്ചതോടെ, നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് സെപ്തംബർ 30-ന് (ചൊവ്വാഴ്ച) സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
സെപ്തംബർ 30-ന് അവധി പ്രഖ്യാപിച്ചതോടെ, നവരാത്രിയോടനുബന്ധിച്ച് സംസ്ഥാനത്ത് തുടർച്ചയായി മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക. നിലവിൽ ഒക്ടോബർ ഒന്ന് (മഹാനവമി), ഒക്ടോബർ രണ്ട് (ഗാന്ധി ജയന്തി) തീയതികളിൽ സംസ്ഥാനത്ത് അവധിയാണ്. അതിന് പുറമെയാണ് 30ന് കൂടി അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
What's Your Reaction?






