ഉദ്ദേശ ശുദ്ധിയിൽ സംശയം; എമ്പുരാൻ പ്രദർശനം തടയണമെന്ന ഇടക്കാല ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി: എമ്പുരാൻ സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് തൃശൂര്‍ ബിജെപി ജില്ലാ കമ്മിറ്റി അംഗമായിരുന്ന വിവി ലിജീഷ് നൽകിയ ഹര്‍ജിയിൽ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി.
ഹര്‍ജി ഫയലിൽ സ്വീകരിച്ചെങ്കിലും സിനിമ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളി. ഹര്‍ജിക്ക് പിന്നിൽ പ്രശസ്തിയാണെന്നെന്നും ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നും വ്യക്തമാക്കിയാണ് ഹൈക്കോടതി ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഇടക്കാല ആവശ്യം തള്ളിയത്.
ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ഹര്‍ജിയിൽ കേന്ദ്ര സർക്കാരിനും സെൻസർ ബോർഡിനും ഹൈക്കോടതി നോട്ടീസ് അയച്ചു. മോഹൻലാൽ, പൃഥിരാജ് അടക്കമുളളവർക്ക് നോട്ടീസില്ല.
What's Your Reaction?






