സുരേഷ് ഗോപിയുടെ ചിത്രം വാട്സ്ആപ്പിൽ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; കെ.എസ്.ആര്‍.ടി.സി. ഉദ്യോഗസ്ഥനെതിരെ പരാതി
ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ വി ആർ ഫ്രണ്ട്സ് എന്ന ഗ്രൂപ്പിൽ ചിത്രം പ്രചരിപ്പിച്ചെന്നാണ് ഈസ്റ്റ് പോലീസിന് നൽകിയ പരാതി

കൊല്ലം: ഈസ്റ്ററിനോട് അനുബന്ധിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ചിത്രം വാട്സ്ആപ്പിൽ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ പരാതി. സുരേഷ് ഗോപിയുടെ മുഖം വെട്ടി മറ്റൊരു ചിത്രത്തിൽ ചേര്‍ത്തുകൊണ്ട് മോര്‍ഫ് ചെയ്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയര്‍ ചെയ്തെന്നാണ് പരാതി.സംഭവത്തിൽ കൊല്ലം കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലെ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർക്കെതിരെയാണ് യുവമോർച്ച പോലീസിൽ പരാതി നൽകിയത്. ക്രൈസ്തവ വിശ്വാസത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ വി ആർ ഫ്രണ്ട്സ് എന്ന ഗ്രൂപ്പിൽ ചിത്രം പ്രചരിപ്പിച്ചെന്നാണ് ഈസ്റ്റ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നത്.
What's Your Reaction?






