നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍; നിർമ്മാണത്തിന് കേന്ദ്ര റെയിൽവേ ബോർഡിന്‍റെ അനുമതി
കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഈ സുപ്രധാന തീരുമാനം കേന്ദ്രമന്ത്രി ജോർജ് കുര്യനെ അറിയിച്ചത്
കൊച്ചി രാജ്യാന്തര വിമാനത്താവളമായ (സിയാൽ - CIAL) നെടുമ്പാശ്ശേരിയിലെ യാത്രക്കാർ ഏറെക്കാലമായി കാത്തിരുന്ന എയർപോർട്ട് റെയിൽവേ സ്റ്റേഷൻ പദ്ധതിയുടെ നിർമ്മാണത്തിന് കേന്ദ്ര റെയിൽവേ ബോർഡ് അനുമതി നൽകി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ആണ് ഈ സുപ്രധാന തീരുമാനം കേന്ദ്രമന്ത്രി ജോർജ് കുര്യനെ അറിയിച്ചത്.
അങ്കമാലിക്കും ചൊവ്വരയ്ക്കും ഇടയിൽ, വിമാനത്താവളത്തോട് ഏറ്റവും അടുത്തായിട്ടായിരിക്കും പുതിയ റെയിൽവേ സ്റ്റേഷൻ നിർമ്മിക്കുക. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർക്ക് യാത്രാക്ലേശം ഒഴിവാക്കി റെയിൽവേ ഗതാഗതം കൂടുതൽ എളുപ്പത്തിൽ ഉപയോഗിക്കാൻ സൗകര്യപ്രദമായ രീതിയിലാണ് സ്റ്റേഷൻ രൂപകൽപ്പന ചെയ്യുന്നത്. റെയിൽവേ ബോർഡിൻ്റെ ഔദ്യോഗിക അനുമതി ലഭിച്ച സാഹചര്യത്തിൽ, റെയിൽവേ സ്റ്റേഷൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
What's Your Reaction?

