എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി

സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി

Oct 29, 2025 - 16:59
Oct 29, 2025 - 17:00
 0
എസ്എസ്എൽസി, ഹയർ സെക്കണ്ടറി പരീക്ഷാ തീയതികൾ പ്രഖ്യാപിച്ച് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷാ തിയ്യതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 2026 മാർച്ച് 5 മുതൽ 30 വരെയാണ് എസ്എസ്എൽസി പരീക്ഷ നടക്കുക. രാവിലെ 9.30 ന് പരീക്ഷകൾ തുടങ്ങും. എസ്എസ്എൽസി ഫലം മെയ് 8 ന് പ്രഖ്യാപിക്കും. 
 
മാർച്ച് 5 മുതൽ 27 വരെ ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷകളും, രണ്ടാം വർഷം മാർച്ച് 6 മുതൽ 28 വരെയും നടക്കും. ഒന്നാംവർഷ പരീക്ഷ ഉച്ചയ്ക്ക് 1.30നും രണ്ടാം വർഷ പരീക്ഷ രാവിലെ 9.30 നും ആരംഭിക്കും.  മേയ് 26 ഓടെ പ്ലസ്ടു പരീക്ഷ ഫല പ്രഖ്യാപനം.
 
സംസ്ഥാനത്ത് 3000 പരീക്ഷ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുകയെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ 9 ലക്ഷം വിദ്യാർഥികൾ എഴുതുമെന്നും മന്ത്രി അറിയിച്ചു.  പരീക്ഷ സംബന്ധിച്ചുള്ള വിജ്ഞാപനം അടുത്ത ദിവസം പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു.
 
കൂടാതെ ഐടി മോഡൽ പരീക്ഷകൾ  ജനുവരി 12 മുതൽ 29 വരെയും  SSLC മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതൽ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. 

What's Your Reaction?

like

dislike

love

funny

angry

sad

wow