തിരുവനന്തപുരം: ഗുരുതരമായ ലൈംഗിക പീഡന പരാതികള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാർട്ടിയില്‍ നിന്നും പുറത്താക്കി കോണ്‍ഗ്രസ്. പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി ഉത്തരവിറക്കി.
ബലാത്സംഗ കേസിൽ കോടതിവിധിക്ക് പിന്നാലെയാണ് നടപടി. കോണ്‍ഗ്രസിന്‍റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. 'രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി.' എന്നാണ് കോൺഗ്രസിന്റെ ഔദ്യോഗിക വാർത്താകുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് തള്ളിയിരിക്കുന്നത്. സത്യപ്രതിജ്ഞ ചെയ്‌ത് എംഎൽഎ ആയി സ്ഥാനമേറ്റെടുത്ത് കൃത്യം ഒരുവർഷം തികയുമ്പോഴാണ് കോൺഗ്രസിൽ നിന്നും ഈ പുറത്താക്കൽ.