ജൂനിയര്‍ കണ്‍സള്‍റ്റന്‍റ് എഞ്ചിനീയര്‍ നിയമനം
സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ഇ/ ബി.ടെക് യോഗ്യതയോടൊപ്പം രണ്ട് വര്‍ഷ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം
നാഷണല്‍ ആയുഷ് മിഷന് കീഴില്‍ കണ്ണൂര്‍ റീജിയണില്‍ കരാര്‍ വ്യവസ്ഥയില്‍ ജൂനിയര്‍ കണ്‍സള്‍റ്റന്റ് എഞ്ചിനീയറെ നിയമിക്കുന്നു. സിവില്‍ എഞ്ചിനീയറിംഗില്‍ ബി.ഇ/ ബി.ടെക് യോഗ്യതയോടൊപ്പം രണ്ട് വര്‍ഷ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പുകളും സഹിതം നവംബര്‍ മൂന്നിന് രാവിലെ 10 ന് തിരുവനന്തപുരത്തുള്ള നാഷണല്‍ ആയുഷ് മിഷന്‍ സ്റ്റേറ്റ് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ nam.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471 2474550
What's Your Reaction?

