നടൻ മഹേഷ് ബാബുവിന് ഇഡി സമൻസ്

പരസ്യങ്ങൾക്കായി 5.9 കോടി രൂപ മഹേഷ് ബാബു കൈപ്പറ്റി

Apr 22, 2025 - 12:44
Apr 22, 2025 - 12:44
 0  16
നടൻ മഹേഷ് ബാബുവിന് ഇഡി സമൻസ്
ഹൈദരാബാദ്: തെലുങ്ക് നടൻ മഹേഷ് ബാബുവിന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നോട്ടീസ് അയച്ചു.പരസ്യത്തിൽ അഭിനയിച്ച രണ്ട് റിയൽ എസ്റ്റേറ്റ് കമ്പനികൾ നടത്തിയ സാമ്പത്തിക ക്രമക്കേടിലാണ് നടന് നോട്ടീസ്. ഏപ്രിൽ 28ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. 
 
പരസ്യത്തിനും പ്രമോഷനുമായി കോടികൾ വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പരസ്യങ്ങൾക്കായി 5.9 കോടി രൂപ മഹേഷ് ബാബു കൈപ്പറ്റി. ഇതിൽ  3.4 കോടി രൂപ ചെക്കായും, 2.5 കോടി പണമായും നൽകിയതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. 
 
നിയമപ്രകാരമുള്ള പരിധിയെ മറികടന്ന് വലിയ തുക പണമായി സ്വീകരിച്ചതിനാണ് ഇഡിയുടെ ചോദ്യംചെയ്യൽ.  കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകളും സാമ്പത്തിക വിവരങ്ങളും ഇഡി ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. 

What's Your Reaction?

like

dislike

love

funny

angry

sad

wow