തന്നെ ഞെട്ടിച്ച നടി കൽപന; മികച്ചത് ഈ സിനിമകളിലേത് കലാരഞ്ജിനിയുടെ പുതിയ വിശേഷങ്ങൾ

തന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ചിട്ടുള്ള നടി കൽപനയാണെന്ന് കലാരഞ്ജിനി പറയുന്നു

Apr 14, 2026 - 19:59
Apr 14, 2026 - 20:00
 0
തന്നെ ഞെട്ടിച്ച നടി കൽപന; മികച്ചത് ഈ സിനിമകളിലേത് കലാരഞ്ജിനിയുടെ പുതിയ വിശേഷങ്ങൾ

ലയാളികളുടെ പ്രിയപ്പെട്ട താരസഹോദരിമാരിൽ ഒരാളായ കലാരഞ്ജിനി, തന്റെ അഭിനയ മികവിലൂടെ വീണ്ടും പ്രേക്ഷകരുടെ കൈയടി നേടുകയാണ്. തന്റെ പുതിയ ചിത്രത്തിലെ മോഹിനിയാട്ടം പ്രകടനത്തിലൂടെയും ഹാസ്യരംഗങ്ങളിലെ സ്വാഭാവികതയിലൂടെയും സിനിമാപ്രേമികളെ വിസ്മയിപ്പിക്കുകയാണ് താരം.

ചിത്രം കണ്ടിറങ്ങുന്നവരെല്ലാം കലാരഞ്ജിനിയുടെ പ്രകടനത്തെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ തന്റെ സഹോദരിമാരായ കൽപനയെയും ഉർവശിയെയും കുറിച്ച് താരം പങ്കുവെച്ച കാര്യങ്ങൾ ശ്രദ്ധേയമാവുകയാണ്.

തന്നെ ഏറ്റവും കൂടുതൽ ഞെട്ടിച്ചിട്ടുള്ള നടി കൽപനയാണെന്ന് കലാരഞ്ജിനി പറയുന്നു. നിമിഷനേരം കൊണ്ട് ഭാവങ്ങൾ മാറുന്ന കൽപനയുടെ ശൈലി അന്നും ഇന്നും തനിക്ക് അത്ഭുതമാണെന്ന് താരം വെളിപ്പെടുത്തി. 'ചാർലി'യിലെയും 'പഞ്ചവടിപ്പാല'ത്തിലെയും കഥാപാത്രങ്ങൾ ഇതിന് ഉദാഹരണമാണെന്നും അവർ കൂട്ടിചേർത്തു.

ഉർവശിയെ 'മറ്റൊരു മാസ്' എന്നാണ് താരം വിശേഷിപ്പിച്ചത്. തന്റെ അഭിനയത്തെക്കുറിച്ച് ഉർവശി നൽകുന്ന അഭിപ്രായങ്ങൾ വലുതാണെന്നും, മോഹിനിയാട്ടം കണ്ടിട്ട് "നന്നായി ചെയ്തിട്ടുണ്ട് ചേച്ചി" എന്ന് ഉർവശി അഭിനന്ദിച്ചത് സന്തോഷം നൽകിയെന്നും കലാരഞ്ജിനി പറഞ്ഞു.

സഹോദരിമാർക്ക് പുറമെ സുകുമാരി, കെ.പി.എ.സി ലളിത എന്നിവരുടെ പ്രകടനങ്ങളും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് താരം പറഞ്ഞു. ഏത് വേഷവും തന്മയത്വത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞിരുന്ന പ്രതിഭകളായിരുന്നു അവരെന്ന് കലാരഞ്ജിനി അനുസ്മരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow