ഒലയുടെ പുതിയ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ; ഒറ്റ ചാർജിൽ 320 കിലോമീറ്റർ മൈലേജ്; വില 1.30 ലക്ഷത്തിൽ താഴെ

ഒല തദ്ദേശീയമായി വികസിപ്പിച്ചെടുത്ത '4680 ഭാരത് സെൽ' (4680 Bharat Cell) ആണ് ഇതിന് കരുത്തുപകരുന്നത്

Apr 14, 2026 - 21:05
Apr 14, 2026 - 21:06
 0
ഒലയുടെ പുതിയ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ; ഒറ്റ ചാർജിൽ 320 കിലോമീറ്റർ മൈലേജ്; വില 1.30 ലക്ഷത്തിൽ താഴെ

ന്യൂഡൽഹി: പ്രമുഖ ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളായ ഒല ഇലക്ട്രിക് തങ്ങളുടെ ഏറ്റവും പുതിയ സ്കൂട്ടർ വിപണിയിൽ അവതരിപ്പിച്ചു. ഒലയുടെ തന്നെ തദ്ദേശീയ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ബാറ്ററിയുമായി എത്തുന്ന 'S1 X+ 5.2 kWh' മോഡലാണ് കമ്പനി പുറത്തിറക്കിയത്. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടാണ് പുതിയ മോഡലിന്റെ വരവ്.

1,29,999 രൂപയാണ് ഈ പുതിയ സ്കൂട്ടറിന്റെ പ്രാരംഭ വില. ഉയർന്ന പ്രകടനക്ഷമതയും ദീർഘദൂര യാത്രാ സൗകര്യവും കുറഞ്ഞ ചിലവിൽ സാധാരണക്കാർക്ക് ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. ഒറ്റത്തവണ ചാർജ് ചെയ്താൽ 320 കിലോമീറ്റർ വരെ സഞ്ചരിക്കാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഒല തദ്ദേശീയമായി വികസിപ്പിച്ചെടുത്ത '4680 ഭാരത് സെൽ' (4680 Bharat Cell) ആണ് ഇതിന് കരുത്തുപകരുന്നത്. മണിക്കൂറിൽ 125 കിലോമീറ്റർ ആണ് പരമാവധി വേഗത. 11 kW മിഡ്-ഡ്രൈവ് മോട്ടോർ ആണ് സ്കൂട്ടറിൽ ഘടിപ്പിച്ചിരിക്കുന്നത്. മികച്ച സുരക്ഷ ഉറപ്പാക്കുന്നതിനായി ബ്രേക്ക്-ബൈ-വയർ സാങ്കേതികവിദ്യയും ഫ്രണ്ട് ഡിസ്ക് ബ്രേക്കുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നിലവിൽ ഒല ഇലക്ട്രിക് Gen 3 S1 സ്കൂട്ടറുകളുടെയും റോഡ്സ്റ്റർ X മോട്ടോർസൈക്കിളുകളുടെയും വിപുലമായ ശേഖരം വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രീമിയം വിഭാഗത്തിൽ S1 Pro+, S1 Pro എന്നീ മോഡലുകൾ വിവിധ ബാറ്ററി കോൺഫിഗറേഷനുകളിൽ ലഭ്യമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow