റോയൽ എൻഫീൽഡ് മെറ്റിയർ 350 പുതിയ മോഡൽ ഇന്ത്യൻ വിപണിയിൽ
നാല് വേരിയന്റുകളിലായി ആകെ ഏഴ് പുതിയ നിറങ്ങളിൽ ഈ ബൈക്ക് ലഭ്യമാകും

പ്രമുഖ മോട്ടോർ സൈക്കിൾ നിർമാതാക്കളായ റോയൽ എൻഫീൽഡ് തങ്ങളുടെ ക്രൂയിസർ മോട്ടോർസൈക്കിളായ മെറ്റിയർ 350-യുടെ പുതുക്കിയ മോഡൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. നാല് വേരിയന്റുകളിലായി ആകെ ഏഴ് പുതിയ നിറങ്ങളിൽ ഈ ബൈക്ക് ലഭ്യമാകും. വിലയും വേരിയന്റുകളും-
പുതിയ റോയൽ എൻഫീൽഡ് മെറ്റിയർ 350-ക്ക് 1,95,762 രൂപ മുതലാണ് എക്സ്-ഷോറൂം വില ആരംഭിക്കുന്നത്.
ടോപ്പ് വേരിയന്റിന് 2.16 ലക്ഷം രൂപ വരെ വില വരും. ഫയർബോൾ വേരിയന്റ്: ഓറഞ്ച്, ഗ്രേ നിറങ്ങളിൽ ലഭ്യമാണ്. സ്റ്റെല്ലർ വേരിയന്റ്: മാറ്റ് ഗ്രേ, മറൈൻ ബ്ലൂ നിറങ്ങളിലുണ്ട്. അറോറ വേരിയന്റ്: റെട്രോ ഗ്രീൻ, ചുവപ്പ് നിറങ്ങളിൽ ലഭിക്കും. സൂപ്പർനോവ വേരിയന്റ്: കറുപ്പ് നിറത്തിൽ മാത്രമാണ് ലഭ്യമാവുക.
എഞ്ചിൻ സവിശേഷതകൾ- ഈ പുതിയ മോഡലിൽ 349 സിസി ജെ-സീരീസ് എയർ-കൂൾഡ് എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് 6100 ആർപിഎമ്മിൽ 20.2 ബിഎച്ച്പി കരുത്തും 4000 ആർപിഎമ്മിൽ 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 5-സ്പീഡ് ഗിയർബോക്സാണ് എഞ്ചിനുമായി ഘടിപ്പിച്ചിട്ടുള്ളത്.
What's Your Reaction?






