മൂന്ന് മോഡലുകളില്‍ ഈവ ഇലക്ട്രിക് സ്കൂട്ടര്‍; വില അറിയണ്ടെ !
സ്‌കൂട്ടറിന്റെ ഏറ്റവും പ്രത്യേകത, അതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ് എന്നതാണ്

ഇലകട്രിക് ടൂവീലര്‍ ബ്രാന്‍ഡായ സെലിയോ ഇ മൊബിലിറ്റി ഈവ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പുതിയ അപ്‌ഡേറ്റ് ചെയ്ത പതിപ്പ് പുറത്തിറക്കി. മൂന്ന് മോഡലുകളില്‍ ആണ് ഈവ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കിയത്. സ്‌കൂട്ടറിന്റെ ഏറ്റവും പ്രത്യേകത, അതിന്റെ പരമാവധി വേഗത മണിക്കൂറില്‍ 25 കിലോമീറ്ററാണ് എന്നതാണ്.
ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാന്‍ കഴിയും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് ആവശ്യമില്ല. അതുകൊണ്ട് ഈ സ്‌കൂട്ടര്‍ ഓടിക്കാന്‍ ഡ്രൈവിങ് ലൈസന്‍സ് ആവശ്യമില്ല.
ലിഥിയം-അയണ്‍, ജെല്‍ എന്നീ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് സെലിയോ ഈവ വരുന്നത്. 64,000 – 69,000 രൂപയാണ് വില. ജെല്‍ ബാറ്ററിക്ക് രണ്ട് കോണ്‍ഫിഗറേഷനുകളും ഉണ്ട്. 50,000 – 54,000 രൂപയാണ് വില. നീല, ചാര, വെള്ള, കറുപ്പ് എന്നീ നിറങ്ങളില്‍ ഇവ ലഭ്യമാണ്
What's Your Reaction?






