'ഫ്രീഡം പ്ലാന്‍'; ഒരു രൂപ പ്ലാന്‍ അവതരിപ്പിച്ച് ബി.എസ്.എന്‍.എല്‍. 

വെറും ഒരു രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റിയുള്ള ഫോര്‍ജി സേവന പ്ലാനാണിത്

Aug 4, 2025 - 22:31
Aug 4, 2025 - 22:31
 0  9
'ഫ്രീഡം പ്ലാന്‍'; ഒരു രൂപ പ്ലാന്‍ അവതരിപ്പിച്ച് ബി.എസ്.എന്‍.എല്‍. 

ഒരു രൂപ പ്ലാന്‍ അവതരിപ്പിച്ച് ബി.എസ്.എന്‍.എല്‍. സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, ഫ്രീഡം പ്ലാന്‍ എന്ന പേരിലാണ് ഇത് അവതരിപ്പിച്ചത്. വെറും ഒരു രൂപയ്ക്ക് ഒരു മാസത്തെ വാലിഡിറ്റിയുള്ള ഫോര്‍ജി സേവന പ്ലാനാണിത്. രാജ്യത്തുടനീളം ഡിജിറ്റല്‍ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ, പരിമിതകാലത്തേയ്ക്കാണ് ‘ഫ്രീഡം ഓഫര്‍’ പ്രഖ്യാപിച്ചത്. 

ബി.എസ്.എന്‍.എല്‍. ഇതിനെ ‘ആസാദി കാ പ്ലാന്‍’ എന്നാണ് വിളിക്കുന്നത്. 30 ദിവസത്തെ വാലിഡിറ്റിയോടെയാണ് ഈ റീചാര്‍ജ് പ്ലാന്‍ വരുന്നത്. കൂടാതെ, പ്രതിദിനം രണ്ട് ജിബി അതിവേഗ ഡാറ്റയും ഈ പ്ലാനില്‍ ഉള്‍പ്പെടുന്നുണ്ട്. പരിധിയില്ലാത്ത വോയ്‌സ് കോളും പ്രതിദിനം 100 എസ്.എം.എസ്സും ഈ പ്ലാന്‍ അനുസരിച്ച് ഉപഭോക്താവിന് ലഭിക്കും. 

പ്രതിദിന ഡാറ്റ പരിധി എത്തിക്കഴിഞ്ഞാല്‍, ഉപയോക്താക്കള്‍ക്ക് കുറഞ്ഞ വേഗത്തിലും ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയും. ഓഗസ്റ്റ് ഒന്ന് മുതല്‍ 31 വരെയാണ് ഫ്രീഡം ഓഫര്‍. ഈ ഓഫര്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് യാതൊരു ചെലവുമില്ലാതെ സൗജന്യ ഫോര്‍ജി സിം കാര്‍ഡ് ലഭിക്കും. പുതിയ ബി.എസ്.എന്‍.എല്‍. ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുക.

What's Your Reaction?

like

dislike

love

funny

angry

sad

wow