കേരളത്തിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം
59 വയസുകാരനാണ് രോഗം ബാധിച്ചത്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം (Amoebic Meningoencephalitis) സ്ഥിരീകരിച്ചു. 59 വയസുകാരനാണ് രോഗം ബാധിച്ചത്. അബോധാവസ്ഥയിൽ കണ്ടെത്തിയ ഇദ്ദേഹത്തെ വളണ്ടിയർമാരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്.
രോഗലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ സി.എസ്.എഫ്. (Cerebrospinal Fluid) പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇദ്ദേഹം ഇപ്പോഴും അബോധാവസ്ഥയിൽ തുടരുകയാണ്. പുതിയ രോഗിയെ കൂടി ഉൾപ്പെടുത്തിയതോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള അമീബിക് മസ്തിഷ്ക ജ്വര ബാധിതരുടെ എണ്ണം 11 ആയി. ഇതിൽ മൂന്ന് കുട്ടികളും ഉൾപ്പെടുന്നു.
What's Your Reaction?






