കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താം, പപ്പായ നമ്പര്‍ വണ്‍
രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് പപ്പായ കഴിക്കുന്നത് ദഹനത്തിനും ഉറക്കം മെച്ചപ്പെടുത്താനും അമിതവണ്ണം നിയന്ത്രിക്കാനും സഹായിക്കും

കുടലിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഏറ്റവും ഉത്തമമായ പഴങ്ങളിൽ ഒന്നാണ് പപ്പായ. മറ്റ് പഴങ്ങളെ അപേക്ഷിച്ച് നാരുകൾ, ദഹന എൻസൈമുകൾ, വിറ്റാമിനുകൾ എന്നിവ പപ്പായയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. രാത്രിയിൽ ഉറങ്ങുന്നതിന് മുൻപ് പപ്പായ കഴിക്കുന്നത് ദഹനത്തിനും ഉറക്കം മെച്ചപ്പെടുത്താനും അമിതവണ്ണം നിയന്ത്രിക്കാനും സഹായിക്കും.
പപ്പായയിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുണ്ട്. ഇത് ദഹനത്തിന് ഏറെ സഹായകമാണ്. കുടലിലെ നല്ല ബാക്ടീരിയകളെ പോഷിപ്പിക്കുകയും ദഹനം സുഗമമാക്കുകയും ചെയ്യുന്നു. മലബന്ധം ഒഴിവാക്കാൻ സഹായിക്കുകയും ദഹനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അത്താഴത്തിന് ശേഷം വയറുവീർക്കൽ, അസ്വസ്ഥത എന്നിവ ഒഴിവാക്കാൻ രാത്രിയിൽ പപ്പായ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് നല്ല ഉറക്കത്തിനും സഹായിക്കും.
152 ഗ്രാം പപ്പായയിൽ 68 കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. കലോറി കുറവായതിനാൽ അത്താഴത്തിന് ശേഷമോ ഭക്ഷണത്തിനിടയിലോ കഴിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാൻ ഉത്തമമാണ്. പപ്പായയിലെ ഉയർന്ന അളവിലുള്ള നാരുകളും ജലാംശവും ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും വയറുവീർക്കൽ കുറയ്ക്കാനും വയറുനിറഞ്ഞതായി തോന്നാനും സഹായിക്കുന്നു.
What's Your Reaction?






