ഹൈദരാബാദ്: ഐപിഎസ് ഉദ്യോഗസ്ഥനും മുൻ ആന്ധ്രാപ്രദേശ് ഇന്‍റലിജൻസ് മേധാവിയുമായ പി.എസ്.ആർ. ആഞ്ജേയലുവിനെ അറസ്റ്റു ചെയ്തു. നടിയുടെ പീഡന പരാതിയിലാണ് നടപടി. ഹൈദരാബാദിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് അദ്ദേഹത്തെ ആന്ധ്രാപ്രദേശിലേക്ക് മാറ്റും.
നടിയുടെ പരാതിക്ക് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചോദ്യം ചെയ്തു വരികയാണ്. നടി ഉന്നയിച്ച ആരോപണങ്ങളില്‍ പൂര്‍ണ്ണ അന്വേഷണം നടത്തുമെന്ന് ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.