ശ്രീനഗർ: ജമ്മു കശ്മീരിലെ മുസ്‌ലിംങ്ങളെല്ലാം തീവ്രവാദികളെല്ലെന്ന് മുഖ‍്യമന്ത്രി ഒമർ അബ്ദുള്ള. ഡൽഹിയിൽ നടന്ന സ്ഫോടനത്തെത്തുടർന്ന് കശ്മീരി മുസ്ലീങ്ങൾക്കെതിരെ സമൂഹ്യമാധ്യമങ്ങളിലൂടെയടക്കം ഉയരുന്ന പ്രചരണത്തിനെതിരെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കശ്മീരിലുള്ള ജനങ്ങൾ തീവ്രവാദികളോ തീവ്രവാദ ബന്ധമുള്ളവരോ അല്ല. ചുരുക്കം ചിലരാണ് സാഹോദര‍്യവും സമാധാനവും നശിപ്പിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നിരപരാധികളെ ക്രൂരമായി കൊല്ലുന്നതിനെ ഒരു മതവും ന്യായീകരിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ഒരൊറ്റ ചിന്താഗതിയിലൂടെ നോക്കികാണുകയും എല്ലാവരെയും തീവ്രവാദികളെന്നു കരുതുകയും ചെയ്താൽ ജനങ്ങളെ ശരിയായ പാതയിൽ നിർത്താൻ പ്രയാസമാണെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല ടനത്തിന് പിന്നിൽ പ്രവർത്തിച്ചവർക്ക് കഠിനമായ ശിക്ഷ നൽകണമെന്നും നിരപരാധികളെ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.