സിഗരറ്റും ചായയും സൗജന്യമായി നൽകിയില്ലെന്ന് ആരോപിച്ച് കട അടിച്ചുതകർത്ത് 20 കാരൻ

20 വയസ് പ്രായമുള്ള പ്രതി അപ്പിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ്

May 28, 2025 - 13:59
May 28, 2025 - 13:59
 0  19
സിഗരറ്റും ചായയും സൗജന്യമായി നൽകിയില്ലെന്ന് ആരോപിച്ച് കട അടിച്ചുതകർത്ത് 20 കാരൻ
ബെംഗളൂരു:  ബേക്കറി ഷോപ്പ് അടിച്ചുതകർത്ത് യുവാവ്. സൗജന്യമായി സി​ഗരറ്റും ചായയും നൽകാത്തതിനെ തുടർന്നാണ് യുവാവ് ആക്രമണം നടത്തിയത്. ബെംഗളൂരു നഗരത്തിലെ സുദ്ദഗുണ്ടേപാളയയിലെ ഒരു കടയാണ് യുവാവ് അടിച്ചുതകർത്തത്.
 
സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യുമെന്ന് ബേക്കറി ഉടമ മുന്നറിയിപ്പ് നൽകിയപ്പോൾ, യുവാവ് പൊലീസിനെ അസഭ്യം പറയുകയും തനിക്കെതിരെ നടപടിയെടുക്കാൻ വെല്ലുവിളിക്കുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയാണ് സംഭവം ഉണ്ടായത്. 
 
20 വയസ് പ്രായമുള്ള  പ്രതി അപ്പിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ സുദ്ദഗുണ്ടേപാളയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow