പഹൽഗാം ഭീകരാക്രമണം; ടിക്കറ്റ് നിരക്ക് വർദ്ധനവ് ഒഴിവാക്കാൻ വിമാന കമ്പനികൾക്ക് കർശന നിർദേശം
ഡൽഹിയിലേക്ക് 3 അധിക വിമാന സർവീസുകൾ കൂടി ഏർപ്പെടുത്തി

ശ്രീനഗര്‍: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വർദ്ധിപ്പിച്ച ശ്രീനഗറിൽ നിന്നുള്ള യാത്ര നിരക്ക് ഒഴിവാക്കാൻ വിമാനം കമ്പനികൾക്ക് കർശന നിർദേശം. വ്യോമയാന മന്ത്രാലയമാണ് നിർദേശം നൽകിയത്. ഡൽഹിയിലേക്ക് 3 അധിക വിമാന സർവീസുകൾ കൂടി ഏർപ്പെടുത്തി. വിമാനത്താവളത്തിൽ യാത്രക്കാർക്ക് വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ നേരിട്ട് നിരീക്ഷിക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.
ഭീകരാക്രമണത്തിന് പിന്നാലെ എയർ ഇന്ത്യയുടെ ശ്രീനഗർ- ഡൽഹി ടിക്കറ്റിന് 36,000 രൂപയായി. ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റുകള്‍ കിട്ടാതായി. എല്ലാ സർവീസുകളുടെയും ടിക്കറ്റുകൾ വിറ്റുപോയി. ശ്രീനഗറിൽ നിന്നുള്ള വിമാനസർവീസുകൾ വർധിപ്പിക്കുവാൻ കമ്പനികൾക്ക് ഡിജിസിഎ നിർദേശം നൽകിയിരുന്നു.
What's Your Reaction?






