അമൃത ആശുപത്രിക്ക് അന്താരാഷ്ട്ര അംഗീകാരം

യു.കെയിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി എൻ.എച്ച്.എസ് ഫൗണ്ടേഷൻ ട്രസ്റ്റുമായി ആശുപത്രി നടത്തിയ സഹകരണത്തിനാണ് ഈ അംഗീകാരം

Apr 23, 2025 - 17:08
 0  12
അമൃത ആശുപത്രിക്ക് അന്താരാഷ്ട്ര അംഗീകാരം

കൊച്ചി: ഹീമോഫീലിയ ചികിത്സാ രംഗത്ത് മികച്ച പ്രകടനത്തിന് കൊച്ചി അമൃത ആശുപത്രിയ്ക്ക് വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയ ഏർപ്പെടുത്തിയ “ഹീമോഫീലിയ ട്രീറ്റ്‌മെന്റ് സെന്റർ ട്വിൻസ് ഓഫ് ദ ഇയർ” പുരസ്‌കാരം ലഭിച്ചു. യു.കെയിലെ മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി എൻ.എച്ച്.എസ് ഫൗണ്ടേഷൻ ട്രസ്റ്റുമായി ആശുപത്രി നടത്തിയ സഹകരണത്തിനാണ് ഈ അംഗീകാരം.

2024ൽ ആരംഭിച്ച ഈ പങ്കാളിത്തം ഹീമോഫീലിയ ബാധിതരുടെ ചികില്‍സാ നിലവാരം മെച്ചപ്പെടുത്തുന്നതിന് ഏറെ സഹായകരമായിട്ടുണ്ട്. പരിശീലനം, രോഗി പരിചരണം, സ്ഥാപന വികസനം തുടങ്ങിയ മേഖലകളിൽ മാതൃകാപരമായ നേട്ടങ്ങൾ കൈവരിച്ചതിനാണ് ഈ അംഗീകാരം.

WFH ട്വിന്നിംഗ് പ്രോഗ്രാമിലൂടെ, ഹീമോഫീലിയ ബാധിതർക്കുള്ള പരിചരണത്തിൻ്റെ നിലവാരം ഉയർത്താൻ സാധിച്ചു എന്നും മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി NHS ഫൗണ്ടേഷൻ ട്രസ്റ്റുമായുള്ള സഹകരണം വലിയ നേട്ടമായെന്നും അമൃത ആശുപത്രി ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ പറഞ്ഞു. ഹീമോഫീലിയയ്ക്കും മറ്റു രക്തസ്രാവ രോഗങ്ങൾക്കുമുള്ള ചികിത്സാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ആഗോള തലത്തിൽ ഉയർന്ന നിലവാരമുള്ള ചികിത്സ എത്തിക്കാനുമായിട്ടാണ് WFH ട്വിന്നിംഗ് പ്രോഗ്രാം ലക്ഷ്യമിടുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow