പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നൊടുക്കിയ നാല് ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം

രണ്ട് പ്രദേശവാസികള്‍ അടക്കം ആറ് ഭീകരരാണ് വിനോദസഞ്ചാരികള്‍ക്ക് നേരെ വെടി ഉതിര്‍ത്തതെന്നാണ് വിവരം.

Apr 23, 2025 - 17:16
Apr 23, 2025 - 17:16
 0  15
പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നൊടുക്കിയ നാല് ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം

ശ്രീനഗര്‍: പഹല്‍ഗാമില്‍ നിരപരാധികളെ കൊന്നൊടുക്കിയ നാല് ഭീകരരുടെ ചിത്രം പുറത്ത് വിട്ട് അന്വേഷണ സംഘം. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം അറിയുന്നവര്‍ പോലീസിനെ അറിയിക്കണമെന്നാണ് അന്വേഷണ സംഘം അഭ്യര്‍ഥിച്ചിരിക്കുന്നത്. രണ്ട് പ്രദേശവാസികള്‍ അടക്കം ആറ് ഭീകരരാണ് വിനോദസഞ്ചാരികള്‍ക്ക് നേരെ വെടി ഉതിര്‍ത്തതെന്നാണ് വിവരം.

പ്രാദേശിക തീവ്രവാദികളായ ബിജ് ബഹേര സ്വദേശി ആദില്‍ തോക്കര്‍, ത്രാല്‍ സ്വദേശി ആസിഫ് എന്നിവരെ സുരക്ഷാസേന തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ലഷ്‌കര്‍-ഇ- ത്വയ്ബയുമായി ബന്ധം പുലര്‍ത്തിയിരുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഭീകരരുടെ സംഘത്തില്‍ അഫ്ഗാന്‍ ഭാഷയായ പഷ്തോ സംസാരിക്കുന്നവരുമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം പറഞ്ഞു.

ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ ഭീകരന്‍ സൈഫുള്ള ഖാലിദ് എന്ന കസൂരിയാണെന്ന് വിവരം. പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്‌ക്കര്‍ ഇ തൊയ്ബയുടെ ഉപമേധാവിയാണ് ഇയാള്‍. കൊടുംഭീകരനായ ഹഫീസ് സെയ്ദുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കസൂരി ലഷ്‌ക്കറിന്റെ പ്രാദേശിക സംഘടനയായ റെസിസ്റ്റന്‍സ് ഫ്രണ്ടുമായി സഹകരിച്ച് ആക്രമണം നടത്തിയെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിഗമനം.

What's Your Reaction?

like

dislike

love

funny

angry

sad

wow