ബെംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ ബസ് അപകടം. ലോറിയും സ്വകാര്യ സ്ലീപ്പർ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ പൊള്ളലേറ്റ് മരിച്ചു. ട്രക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസ് കത്തുകയായിരുന്നു. കൂട്ടിയിടിയുടെ ശക്തിയും തുടർന്നുണ്ടായ തീപിടുത്തവും കാരണം ബസ് പൂർണ്ണമായും കത്തിനശിച്ചു.
ബസിൽ 29 യാത്രക്കാർ ഉണ്ടായിരുന്നു. കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ഗോർലത്തിലായിരുന്നു സംഭവം. പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്. ചിത്രദുർഗയിലെ ഹിരിയൂരിലെ ദേശീയപാത 48ലാണ് അപകടമുണ്ടായത്. ഏഴു പേർ ചാടി രക്ഷപ്പെട്ടുവെന്ന് പറയുന്നു.
ലോറി ബസിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. പരുക്കേറ്റവരെ ഹിരിയൂരിലെയും ചിത്രദുർഗയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ലോറി സെൻട്രൽ ഡിവൈഡർ മുറിച്ചുകടന്ന് എതിർദിശയിൽ വന്ന ബസിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.
വമോഗയിൽ നിന്നും ബെംഗളൂരുവിലേയ്ക്ക് പോയ സീ ബേർഡ് എന്ന സ്വകാര്യ സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. ലോറി ഡിവൈഡർ കടന്ന് ബസിൽ ഇടിച്ചുകയറുകയായിരുന്നു.