തിരുവനന്തപുരം: ശബരിമല സ്വർണ്ണകൊള്ളയിൽ പ്രവാസി വ്യവസായിയുടെ മൊഴി പുറത്ത്. ഡി മണിയെയും സംഘത്തെയും പരിചയപ്പെടുത്തിയത് ജയലളിതയുമായി ബന്ധമുള്ളവരാണെന്നാണ് മൊഴിയിൽ പറയുന്നത്. ഡി. മണിയുടെ യഥാര്‍ഥ പേര് ബാലമുരുകന്‍ ആണെന്ന് എസ്‌ഐടി സ്ഥിരീകരിച്ചു.
ദിണ്ടിഗല്‍ സ്വദേശിയാണ് ഡയമണ്ട് മണി എന്ന് അറിയപ്പെടുന്ന ഡി. മണി. ഡി മണിയും സംഘവും കേരളത്തിൽ ലക്ഷ്യമിട്ടത് ആയിരം കോടി രൂപയുടെ ഇടപാട് ആണെന്നും മൊഴിയിൽ പറയുന്നു. മാത്രമല്ല പത്‌മനാഭസ്വാമി ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ കടത്താനും നീക്കം നടത്തിയിരുന്നുവെന്നും മൊഴിയിൽ പറയുന്നു.
ശബരിമലയും ഉപക്ഷത്രങ്ങളിലും മറ്റ് ചില ക്ഷേത്രങ്ങളിലും സംഘം കണ്ണുവെച്ചിരുന്നു. വിഗ്രഹങ്ങൾ കടത്താൻ പണവുമായി ഇപ്പോഴും ഈ സംഘം കറങ്ങുന്നുണ്ടെന്നും വ്യവസായി വെളിപ്പെടുത്തി. വിഷയത്തിൽ ഉൾപ്പെട്ടിട്ടുള്ള മറ്റുള്ള ആളുകളെക്കുറിച്ചും അന്വേഷണ സംഘം വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്.