വെഞ്ഞാറമൂട് കൂട്ടക്കൊല; പ്രതി അഫാൻ ജയിലിലെ ശുചിമുറിയിൽ കുഴഞ്ഞു വീണു
രക്തസമർദത്തിലെ വ്യതിയാനമാണ് കാരണമെന്ന് പൊലീസ് അറിയിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന് ദേഹാസ്വാസ്ഥ്യം. ജയിലിലെ ശുചിമുറിയിൽ അഫാൻ കുഴഞ്ഞു വീഴുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിക്ക് അഫാനുമായി തെളിവെടുപ്പ് നടക്കാനിരിക്കേയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
ഉടൻ തന്നെ അഫാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാങ്ങോട് സ്റ്റേഷനിലെ സെല്ലിനുള്ളിൽ ഇന്ന് രാവിലെയാണ് കുഴഞ്ഞുവീണത്. രക്തസമർദത്തിലെ വ്യതിയാനമാണ് കാരണമെന്ന് പൊലീസ് അറിയിച്ചു. പ്രതി ജീവനൊടുക്കാൻ പ്രവണതയുള്ളതിനാൽ കൈവിലങ്ങ് അണിയിച്ചാണ് സെല്ലിനുള്ളിൽ ഇരുത്തിയിരുന്നത്. പ്രാഥമിക കൃത്യങ്ങൾക്കായി വിലങ്ങഴിക്കുമ്പോഴാണ് അഫാന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
What's Your Reaction?






