ഒരു ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാക്കും; സിപിഎമ്മിന്‍റെ നവകേരള നയരേഖയില്‍ പറയുന്നത്...

കൊല്ലം: ഉന്നത വിദ്യാഭ്യാസമേഖലയിലും ടൂറിസം മേഖലയിലും കൂടുതല്‍ സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് പച്ചക്കൊടിയുമായി സിപിഎമ്മിന്റെ നവകേരള നയരേഖയെന്ന് റിപ്പോര്‍ട്ടുകള്‍. സ്വകാര്യ പങ്കാളിത്തത്തോടെ ഉന്നത വിദ്യാഭ്യാസ ഗവേഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും വിദ്യാര്‍ഥികളുടെ വിദേശ ഒഴുക്ക് തടയാന്‍ സ്വകാര്യ പങ്കാളിത്തത്തോടെ സ്ഥാപനങ്ങള്‍ ആരംഭിക്കുമെന്നും കെ ഹോംസ് എന്ന പേരില്‍ സംസ്ഥാനത്ത് വന്‍കിട ഹോട്ടലുകള്‍ സ്ഥാപിക്കാന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുമെന്നും ടൂറിസം നിക്ഷേപ സെല്‍ ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയില്‍ പറയുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍.
വ്യവസായിക ക്ലസ്റ്റര്‍ രൂപീകരിക്കുമെന്നും ഐടി പാര്‍ക്കുകള്‍ സംയോജിപ്പിക്കുമെന്നും അടുത്ത വര്‍ഷത്തോടെ 15000 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കുമെന്നും 1 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും സില്‍വര്‍ ലൈന്‍ യാഥാര്‍ഥ്യമാക്കുമെന്നും മള്‍ട്ടി മോഡല്‍ പൊതു ഗതാഗത സംവിധാനം കൊണ്ടുവരുമെന്നും നയരേഖയില്‍ പറയുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.
What's Your Reaction?






