കണ്ണൂരില്‍ ഭിന്ന ശേഷിക്കാരിയായ വിദ്യാർഥിനിയെ സ്കൂളിൽ കെട്ടിയിട്ട സംഭവം; നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തു

കണ്ണൂർ: ഭിന്ന ശേഷിക്കാരിയായ വിദ്യാർഥിനിയെ സ്കൂളിൽ കെട്ടിയിട്ട സംഭവത്തില്‍ നാല് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. കണ്ണൂര്‍ മാങ്ങാട്ടിടം പഞ്ചായത്തിലെ ആറങ്ങാട്ടേരി ശിശുമിത്ര ബഡ്‌സ് സ്‌കൂളിലാണ് സംഭവം. പ്രിൻസിപ്പൽ പി.വി. രേഖ, അധ്യാപികമാരായ കെ. പ്രമീള, ഒ. മൃദുല, ആയ കെ.പി. ആനന്ദവല്ലി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. പഞ്ചായത്ത് ഭരണസമിതി യോഗത്തിലാണ് തീരുമാനം. പരാതി സംബന്ധിച്ച് കൂടുതൽ അന്വേഷണം നടത്തുന്നതിന് മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്‍റ് പി.സി. ഗംഗാധരൻ അറിയിച്ചു.
ബഡ്സ് സ്കൂൾ അധികൃതർ ക്രൂരത കാണിച്ചതായി രക്ഷിതാക്കറള്‍ പരാതി നല്‍കിയിരുന്നു. മാങ്ങാട്ടിടം പഞ്ചായത്തിലെ കൈതേരി ആറങ്ങാട്ടേരിയിൽ പ്രവർത്തിക്കുന്ന ശിശുമിത്ര ബഡ്‌സ് സ്കൂളിലെ ക്ലാസ് മുറിയിലാണ് ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയെ കെട്ടിയിട്ടതായി പരാതി ഉയർന്നത്. വിദ്യാർഥിനിയുടെ രക്ഷിതാക്കളാണ് ദുരനുഭവത്തെക്കുറിച്ച് ഭിന്നശേഷി വകുപ്പ് സ്റ്റേറ്റ് കമ്മീഷണർക്ക് പരാതി നൽകിയത്.
What's Your Reaction?






