ഈ ലക്ഷണങ്ങള്‍ പറയും, ശ്വാസകോശ - ഹൃദ്രോഗങ്ങള്‍ ഉണ്ടെങ്കില്‍ 

ശ്വാസതടസം ഉണ്ടാകുന്നതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടാകാം. ചിലത് ഹ്രസ്വകാലവും നിരുപദ്രവകരവുമാണ്, മറ്റുള്ളവ കൂടുതല്‍ ഗുരുതരവുമാണ്

Aug 9, 2025 - 21:44
Aug 9, 2025 - 21:45
 0
ഈ ലക്ഷണങ്ങള്‍ പറയും, ശ്വാസകോശ - ഹൃദ്രോഗങ്ങള്‍ ഉണ്ടെങ്കില്‍ 

സ്റ്റെപ്പുകള്‍ കയറുമ്പോള്‍, വേഗത്തില്‍ നടക്കുമ്പോള്‍ അല്ലെങ്കില്‍ ഓടുമ്പോഴൊക്കെ കിതക്കുന്നത് സാധാരണമാണ്. ശരീരം സാധാരണയിലും അധികമായി ചലിക്കുമ്പോള്‍ ഹൃദയവും ശ്വാസകോശവും ഓക്സിജന്‍ വിതരണം ചെയ്യുന്നതിന് ഇരട്ടിപ്പണിയെടുക്കേണ്ടതായി വരും. എന്നാല്‍, ഈ കിതപ്പ് അല്ലെങ്കില്‍ ശ്വാസംമുട്ടല്‍ ഇടക്കിടെ വരികയും നീണ്ടുനില്‍ക്കുകയും ചെയ്യുകയാണെങ്കില്‍ സൂക്ഷിക്കണം, അത് ഒരുപക്ഷെ ഗുരുതര ശ്വാസകോശ-ഹൃദ്രോഗങ്ങളുടെ ലക്ഷണമാകാമെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. 

ശ്വാസതടസം ഉണ്ടാകുന്നതിന് പിന്നില്‍ നിരവധി കാരണങ്ങള്‍ ഉണ്ടാകാം. ചിലത് ഹ്രസ്വകാലവും നിരുപദ്രവകരവുമാണ്, മറ്റുള്ളവ കൂടുതല്‍ ഗുരുതരവുമാണ്. വിളര്‍ച്ച, പൊണ്ണത്തടി, ഉത്കണ്ഠ, പാനിക് അറ്റാക്, അലര്‍ജി, ചില മരുന്നുകള്‍ തുടങ്ങിയ ഘടകങ്ങള്‍ ശ്വാസതടസം ഉണ്ടാക്കാം. കൂടാതെ, ഉയര്‍ന്ന പ്രദേശത്ത് ജീവിക്കുമ്പോള്‍ ഓക്‌സിജന്‍ അളവ് കുറയാനും ഇത് ശ്വാസതടസം ഉണ്ടാക്കാനും കാരണമാകും. പുതിയതായോ അല്ലെങ്കില്‍ ശ്വാസതടസം കൂടുകയോ ചെയ്യുകയാണെങ്കില്‍, അതായത് ദൈനംദിന പ്രവര്‍ത്തനങ്ങളെ ഇത് ബാധിച്ചു തുടങ്ങിയാല്‍ തീര്‍ച്ചയായും ഒരു ഡോക്ടറെ സമീപിച്ച് ചികിത്സ തേടണം. 

വളരെ അനായാസ ജോലികള്‍ ചെയ്യുമ്പോള്‍ പോലും ശ്വാസതടസം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ആശങ്കാജനകമാണ്. ഉടനടി ചികിത്സ തേടണം. ശ്വസിക്കുമ്പോള്‍ കുറുകല്‍ അല്ലെങ്കില്‍ വിസില്‍ ശബ്ദം ഉണ്ടായാല്‍ നിസാരമാക്കരുത്. ആഴത്തില്‍ ശ്വസിക്കുമ്പോള്‍ ചുമയ്ക്കുമ്പോഴോ നെഞ്ചില്‍ വേദന. ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള ശ്വാസകോശ അണുബാധ ആവര്‍ത്തിക്കുന്നതും ആശങ്കാജനകമാണ്. വിശ്രമിച്ചാലും ക്ഷീണം അനുഭവപ്പെടുന്നതും ഗുരുതരമാണ്. ഇത് ശരീരത്തില്‍ ഓക്‌സിജന്റെ കുറവു മൂലമാകാം.

What's Your Reaction?

like

dislike

love

funny

angry

sad

wow