വിളർച്ച അകറ്റാൻ അയേൺ സമൃദ്ധമായ സസ്യാഹാരങ്ങൾ: ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ടവ
ഇരുമ്പിന്റെ കുറവുള്ളവര്‍ക്ക് മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്
ശരീരത്തിൽ ഇരുമ്പിൻ്റെ അംശം കുറയുമ്പോഴാണ് അനീമിയ അഥവാ വിളർച്ച ഉണ്ടാകുന്നത്. വിളർച്ച തടയാനും ഹീമോഗ്ലോബിൻ്റെ അളവ് കൂട്ടാനും സഹായിക്കുന്ന ഇരുമ്പ് ധാരാളമായി അടങ്ങിയ ചില പ്രധാന വെജിറ്റേറിയൻ ഭക്ഷണങ്ങൾ പരിചയപ്പെടാം. 100 ഗ്രാം മുരിങ്ങയിലയില്‍ നിന്നും 4 മില്ലിഗ്രാം അയേണ്‍ ലഭിക്കും. അതിനാല്‍ ഇരുമ്പിന്റെ കുറവുള്ളവര്‍ക്ക് മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 100 ഗ്രാം ചീരയില്‍ 2.7 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്.
കൂടാതെ, കാത്സ്യവും മറ്റ് ധാതുക്കളും അടങ്ങിയതാണ് ചീര. ഉലുവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഇരുമ്പ് ലഭിക്കാന്‍ സഹായിക്കും. 100 ഗ്രാം മത്തങ്ങാ വിത്തില്‍ നിന്നും 8.8 മില്ലിഗ്രാം അയേണ്‍ വരെ ലഭിക്കും. കറുത്ത എള്ളിലും ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. പയറുവര്‍ഗങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഇരുമ്പ് ലഭിക്കാന്‍ സഹായിക്കും. ഇരുമ്പിന്റെ നല്ലൊരു ഉറവിടമാണ് ശര്‍ക്കര. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ബീറ്റ്‌റൂട്ട് കഴിക്കുന്നതും ഇരുമ്പ് ലഭിക്കാന്‍ സഹായിക്കും. മഖാന കഴിക്കുന്നതും ഇരുമ്പ് ലഭിക്കാന്‍ സഹായിക്കും. 100 ഗ്രാം ഡാര്‍ക്ക് ചോക്ലേറ്റില്‍ 11.9 മില്ലിഗ്രാം അയേണ്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും കഴിക്കാം. ഇരുമ്പിൻ്റെ കുറവുള്ളവർ ഈ ഭക്ഷണങ്ങൾ ദിവസേനയുള്ള ഡയറ്റിൽ ഉൾപ്പെടുത്തുന്നത് വിളർച്ചയെ തടയാൻ സഹായിക്കും.
What's Your Reaction?

