ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് വ്യോമാതിര്‍ത്തി നിഷേധിച്ചു; പാകിസ്ഥാന്‍റെ വരുമാനത്തില്‍ വന്‍ ഇടിവ്
ഏപ്രിൽ 23ന് ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയതിനു പിന്നാലെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമാതിർത്തി നിഷേധിച്ചത്

ന്യൂഡൽഹി: ഇന്ത്യൻ വിമാനങ്ങൾക്ക് വ്യോമാതിർത്തി നിഷേധിച്ചതോടെ പാകിസ്ഥാന്റെ വരുമാനത്തിൽ വൻ ഇടിവ് സംഭവിച്ചതായി റിപ്പോർട്ട്. രണ്ടു മാസത്തിനുള്ളിൽ 126 കോടി രൂപയുടെ (14.39 മില്യൻ ഡോളറിന്റെ) നഷ്ടം പാകിസ്ഥാന് സംഭവിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഏപ്രിൽ 23ന് ഇന്ത്യ സിന്ധു നദീജല കരാർ റദ്ദാക്കിയതിനു പിന്നാലെയാണ് ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ വ്യോമാതിർത്തി നിഷേധിച്ചത്. ഈ നടപടി പ്രതിദിനം 100 മുതൽ 150 വരെ ഇന്ത്യൻ വിമാനങ്ങളുടെ സർവീസിനെയാണ് ബാധിക്കുന്നത്.
നഷ്ടം സംഭവിച്ച കാര്യം പാകിസ്ഥാൻ പ്രതിരോധ മന്ത്രി തന്നെയാണ് ദേശീയ അസംബ്ലിയിൽ അറിയിച്ചത്. മൊത്തം വ്യോമ ഗതാഗതത്തില്‍ 20% ഇടിവുണ്ടായതോടെ ഓവര്‍ ഫ്ലൈയിങ് ഫീസില്‍നിന്നുള്ള വരുമാനവും പാകിസ്ഥാന് കുറഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സാമ്പത്തിക തിരിച്ചടികൾക്കിടയിലും ഇന്ത്യന്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാത അടച്ചിടുന്നത് ഒരു മാസത്തേക്ക് കൂടി പാകിസ്ഥാൻ നീട്ടിയിട്ടുണ്ട്. ഓഗസ്റ്റ് 24 വരെയാണ് വിലക്ക് നീട്ടിയത്. പാകിസ്ഥാൻ വിമാനങ്ങള്‍ക്ക് ഇന്ത്യൻ വ്യോമാതിര്‍ത്തിയില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക് ഓഗസ്റ്റ് 23 വരെ ഇന്ത്യയും നീട്ടിയിട്ടുണ്ട്.
What's Your Reaction?






