ബ്രെസിയ: ദേശീയപാതയിലേക്ക് ചെറുവിമാനം കുത്തനെ വീണ് പൊട്ടിത്തെറിച്ചു. ഇറ്റലിയിലെ ബ്രെസിയയിലെ തിരക്കേറിയ റോഡിലേക്കാണ് ചെറു വിമാനം ഇടിച്ചിറങ്ങിയത്. അപകടത്തിൽ പൈലറ്റും ഒപ്പമുണ്ടായിരുന്നയാൾക്കും ദാരുണാന്ത്യം.
A21 കോര്‍ഡമോള്‍ – ഓസ്പിറ്റേല്‍ ഹൈവേയിലാണ് ചെറു വിമാനം ഇടിച്ചിറങ്ങിയത്. ചൊവ്വാഴ്ചയാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ രണ്ട് കാറുകള്‍ക്ക് തീപിടിച്ചു. ഒരു ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പ്രോമെക് ഫ്രസിയ ആർജിയുടെ ചെറുവിമാനമാണ് അപകടത്തിൽപ്പെട്ടത്.