കൊച്ചി നഗരത്തില്‍ മദ്യലഹരിയില്‍ യുവാവിന്‍റെ അപകട ഡ്രൈവിങ്; ഇടിച്ചു തെറിപ്പിച്ചത് 13 വാഹനങ്ങള്‍
അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടാകാര്‍ മഹേഷിനെ തടഞ്ഞുവച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു

കൊച്ചി: കൊച്ചി നഗരത്തില്‍ മദ്യലഹരിയില്‍ യുവാവിന്‍റെ അപകട ഡ്രൈവിങ്. ഇന്നലെ അര്‍ധരാത്രി കുണ്ടന്നൂരിലായിരുന്നു സംഭവം. കൊല്ലം അഞ്ചല്‍ സ്വദേശി മഹേഷ് കുമാറാണ് അപകടകരമായ രീതിയില്‍ വാഹനമോടിച്ചത്. കുണ്ടന്നൂരില്‍ നിര്‍ത്തിയിട്ടിരുന്ന 13 വാഹനങ്ങള്‍ ഇടിച്ചു തെറിപ്പിച്ചത്.
സഹോദരിക്കും പെണ്‍സുഹൃത്തിനുമൊപ്പം കൊല്ലത്തേക്കുള്ള യാത്രയിലായിരുന്നു. അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടാകാര്‍ മഹേഷിനെ തടഞ്ഞുവച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. പിന്നാലെ, മരട് പോലീസെത്തി മഹേഷിനെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് വാഹനമോടിച്ചതിനും അപകടമുണ്ടാക്കിയതിനും ഇയാള്‍ക്കെതിരെ കേസെടുത്ത് പറഞ്ഞുവിട്ടു.
What's Your Reaction?






