കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യ: സാബുവിന് മാനസിക പ്രശ്‌നമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് എംഎം മണി

മരണത്തില്‍ സിപിഎമ്മിനോ പാര്‍ട്ടി പ്രവര്‍ത്തര്‍ക്കോ ഉത്തരവാദിത്തമില്ല..

Dec 31, 2024 - 16:32
Dec 31, 2024 - 21:04
 0  31
കട്ടപ്പനയിലെ നിക്ഷേപകന്‍ സാബുവിന്റെ ആത്മഹത്യ: സാബുവിന് മാനസിക പ്രശ്‌നമുണ്ടായിരുന്നോ എന്ന് അന്വേഷിക്കണമെന്ന് എംഎം മണി

ഇടുക്കി: ഇടുക്കി കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യയില്‍ പ്രതികരണവുമായി എം.എം മണി എം.എല്‍.എ. സാബുവിന് മാനസിക പ്രശ്‌നം ഉണ്ടായിരുന്നോ എന്ന് പരിശോധിക്കപ്പെടണമെന്നും എം.എം മണി പറഞ്ഞു. കട്ടപ്പനയില്‍ സി.പി.എം നടത്തിയ നയവിശദീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു എം.എം മണി. സാബുവിന്റെ മരണത്തില്‍ സിപിഎമ്മിനോ പാര്‍ട്ടി പ്രവര്‍ത്തര്‍ക്കോ ഉത്തരവാദിത്തമില്ല.
ഇതൊന്നും പറഞ്ഞ് വിരട്ടേണ്ടെന്നും സാബുവിന്റെ കുടുംബത്തോട് സഹാനുഭൂതി ഉണ്ടെന്നും എം.എം മണി പറഞ്ഞു.

അതിനിടെ കട്ടപ്പനയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ സാബുവിന്റെ മാതാവ് ത്രേസ്യാമ്മ (90) മരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്. മകന്‍ മരിച്ച് 10 ദിവസം കഴിയുന്നതിനിടെയാണ് അമ്മയുടെയും മരണം.

സംസ്‌കാരം വൈകിട്ട് നാല് മണിക്ക് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും. സെന്റ് ജോര്‍ജ് പള്ളിയില്‍ മകന്റെ കല്ലറയ്ക്ക് സമീപത്തായിട്ടാണ് അമ്മയ്ക്കും കല്ലറ ഒരുങ്ങുന്നത്.

ഭാര്യയുടെ ചികിത്സയ്ക്കായി പണം പിന്‍വലിക്കാന്‍ ഇടതു ഭരണസമിതിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കിലെത്തിയപ്പോഴാണ് സാബുവിനോട് ജീവനക്കാര്‍ അപമര്യാദയായി പെരുമാറിയത്. സിപിഎം മുന്‍ ഏരിയാ സെക്രട്ടറി സജിയും സാബുവിനെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. അപമാന ഭാരത്താലാണ് സാബു ജീവനൊടുക്കിയതെന്ന് ഭാര്യ മേരിക്കുട്ടി വ്യക്തമാക്കിയിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow