കേന്ദ്ര തീരുമാനം അറിയിക്കാന്‍ വൈകിയത് സംശയകരമെന്ന് റവന്യൂ മന്ത്രി കെ രാജന്‍
എച്ച്എല്‍സി യോഗത്തിന്റെ നിലപാട് കേരളത്തെ അറിയിക്കുന്നത്, പിന്നെയും വൈകി ഡിസംബര്‍ മാസം ആദ്യത്തിലാണ്...

തിരുവനന്തപുരം: ദുരന്തമുണ്ടായി പത്ത് ദിവസത്തിനകം ഓഗസ്റ്റ് 17ന് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച മൂന്ന് പ്രധാന ആവശ്യങ്ങളില്‍ ഒന്ന് അഞ്ച് മാസത്തിനുശേഷം തത്വത്തില്‍ അംഗീകരിച്ചു എന്ന കാര്യം അറിയിക്കാന്‍ ഇത്രയും വൈകിയത് സംശയകരമെന്ന് റവന്യൂ മന്ത്രി കെ രാജന്‍.
154 ദിവസമായി കേരള സര്‍ക്കാര്‍ നടത്തിയ ദീര്‍ഘമായ പ്രക്രിയയുടെയും സ്വമേധയാ കേസെടുത്ത ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നിരവധി അഭിപ്രായങ്ങളുടെയും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും ബോധപൂര്‍വമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനങ്ങള്‍ വൈകിപ്പിച്ചതെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ദുരന്തമുണ്ടായി ഒരു മാസത്തിനുള്ളില്‍ ചൂരല്‍മല സന്ദര്‍ശിച്ച ഇന്റര്‍ മിനിസ്റ്റീരിയല്‍ സെന്‍ട്രല്‍ ടീം (ഐഎംസിടി) കേരളത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ചിരുന്നു എന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്. ഓഗസ്റ്റ് ഒമ്പത്, 10 തിയതികളിലായി ഐഎംസിടി അവരുടെ പരിശോധന പൂര്‍ത്തീകരിച്ചു. ഏത് ഇനത്തില്‍ ഉള്‍പ്പെടുത്താനാകും എന്നാണ് പരിശോധിച്ചത്. ഐഎംസിടി അവരുടെ ശുപാര്‍ശ, ഒരു മാസത്തിനകം തന്നെ കേന്ദ്ര മന്ത്രാലയത്തിന് നല്‍കി. അടിയന്തര സ്വഭാവത്തോടെ പരിഗണിക്കേണ്ട ശുപാര്‍ശ ഹൈ ലവല്‍ കമ്മിറ്റി (എച്ച്എല്‍സി) കൂടുന്നത് വരെ രണ്ട് മാസക്കാലം കേന്ദ്ര ആഭ്യന്തര മന്ത്രാലയം കസ്്റ്റഡിയില്‍ വയ്ക്കുകയാണുണ്ടായത്.
എച്ച്എല്‍സി യോഗത്തിന്റെ നിലപാട് കേരളത്തെ അറിയിക്കുന്നത്, പിന്നെയും വൈകി ഡിസംബര്‍ മാസം ആദ്യത്തിലാണ്. ആ കത്തില്‍ അതി തീവ്രദുരന്തമാണോ എന്ന് രേഖപ്പെടുത്തിയിരുന്നുമില്ല. അഞ്ച് മാസത്തോളമായി കേരളം വീണ്ടും വീണ്ടും കത്തുകള്‍ കൊടുത്തു. ഏറ്റവുമൊടുവില്‍ ഇക്കഴിഞ്ഞ 28ന് കൊടുത്ത കത്തിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ചയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് ചൂരല്‍മല ദുരന്തത്തെ സീവിയര്‍ നാച്വര്‍ ആയി രേഖപ്പെടുത്തിയിട്ടുണ്ട് എന്ന മറുപടി ലഭിച്ചത്. 154 ദിവസം കഴിഞ്ഞിട്ടാണോ പരിശോധിച്ചുള്ള തീരുമാനം ദുരന്തം നേരിട്ട സംസ്ഥാനത്തെ അറിയിക്കേണ്ടത് എന്ന് റവന്യൂ മന്ത്രി ചോദിച്ചു.
What's Your Reaction?






