തലസ്ഥാനത്ത് റേഡിയോ ജോക്കിയ്ക്ക് നേരെ മധ്യവയസ്കന്‍റെ ലൈംഗിക ചുവയോടുള്ള അധിക്ഷേപം: പരാതി

KL-01-AP-6961 എന്ന ഇരുചക്രവാഹന ഉടമയ്ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്

Jul 18, 2025 - 09:34
Jul 18, 2025 - 11:21
 0  26
തലസ്ഥാനത്ത് റേഡിയോ ജോക്കിയ്ക്ക് നേരെ മധ്യവയസ്കന്‍റെ ലൈംഗിക ചുവയോടുള്ള അധിക്ഷേപം: പരാതി

തിരുവനന്തപുരം: തലസ്ഥാനത്ത് റേഡിയോ ജോക്കിയ്ക്ക് (ആർ.ജെ) നേരെ മധ്യവയസ്കന്‍ ലൈംഗികചുവയോട് കൂടി അവഹേളിച്ചതായി പരാതി. ബിഗ് എഫ്.എം റേഡിയോ ജോക്കിയായ സുമിയെയാണ് അവഹേളിച്ചത്.

ഇന്നലെ (വ്യാഴാഴ്ച) പാറ്റൂര്‍ സിഗ്നലില്‍ വൈകീട്ട് 6.30 ഓടെ മറ്റ് സ്ത്രീകളെ അപമാനിക്കുന്നത് കണ്ട് വീഡിയോ പകർത്തിയപ്പോഴാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ തന്‍റെ കുട്ടിയുടെ സാന്നിധ്യത്തിൽ, പൊതുസ്ഥലത്ത് വെച്ച് വാക്കാലും ലൈംഗിക ചേഷ്ടകളാലും തന്നെ അധിക്ഷേപിച്ചതായി സുമി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ആ വ്യക്തി തനിക്കുനേരെ നിന്ദ്യവും അനുചിതവുമായ ഭാഷ ഉപയോഗിച്ചതായും ഇത് മാനസിക ക്ലേശത്തിനും വൈകാരിക ആഘാതത്തിനും കാരണമാകുകയും ചെയ്തതായി സുമി പരാതിയില്‍ പറയുന്നു.

KL-01-AP-6961 എന്ന ഇരുചക്രവാഹന ഉടമയ്ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സിഗ്നലില്‍ വെച്ച് മധ്യവയസ്കന്‍ സുമിയുടെ കാറിന്‍റെ ഗ്ലാസില്‍ മുട്ടുകയും വാക്കാല്‍ അധിക്ഷേപിക്കുന്നതായും സോഷ്യല്‍ മീഡിയയിലൂടെ സുമി പങ്കുവെച്ച വീഡിയോയില്‍ കാണാം.

What's Your Reaction?

like

dislike

love

funny

angry

sad

wow