ഇന്ത്യ-മലേഷ്യ ബന്ധം പുതിയ ഉയരങ്ങളിലേക്ക്; ഭീകരതയ്‌ക്കെതിരെ സംയുക്ത പോരാട്ടം, പത്ത് കരാറുകളിൽ ഒപ്പുവെച്ചു

ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ ഇരുരാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കും

Feb 8, 2026 - 10:22
Feb 8, 2026 - 10:22
 0
ഇന്ത്യ-മലേഷ്യ ബന്ധം പുതിയ ഉയരങ്ങളിലേക്ക്; ഭീകരതയ്‌ക്കെതിരെ സംയുക്ത പോരാട്ടം, പത്ത് കരാറുകളിൽ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം വർധിപ്പിക്കുന്നതിനായി പത്ത് സുപ്രധാന കരാറുകളിൽ ധാരണയായി. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമും തമ്മിൽ ദില്ലിയിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ തീരുമാനങ്ങൾ ഉണ്ടായത്. ആഗോള ഭീകരതയ്‌ക്കെതിരെ ഇരുരാജ്യങ്ങളും കൈകോർക്കുമെന്ന് സംയുക്ത വാർത്താസമ്മേളനത്തിൽ നേതാക്കൾ വ്യക്തമാക്കി.

ഇന്തോ-പസഫിക് മേഖലയിൽ സമാധാനവും സ്ഥിരതയും നിലനിർത്താൻ ഇരുരാജ്യങ്ങളും യോജിച്ച് പ്രവർത്തിക്കും. തമിഴ് സിനിമകളുടെ പ്രോത്സാഹനത്തിന് പ്രത്യേക ഊന്നൽ നൽകുന്നതടക്കമുള്ള സാംസ്‌കാരിക കരാറുകൾ ഇതിൽ ഉൾപ്പെടുന്നു. പ്രതിരോധ മേഖലയിലെ സഹകരണം കൂടുതൽ ശക്തമാക്കും. സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുന്നതിനുള്ള നടപടികൾ. വിനോദസഞ്ചാര മേഖലയിലും സിനിമാ രംഗത്തും പുതിയ പദ്ധതികൾ.

What's Your Reaction?

like

dislike

love

funny

angry

sad

wow