ഓസ്‌ട്രേലിയ, കാനഡ, ഇന്ത്യ സങ്കേതിക സഹകരണ സഖ്യം പ്രഖ്യാപിച്ച് മോദി

സാങ്കേതിക പുരോഗതി ഭാവി തലമുറകൾക്ക് പ്രയോജനകരമാകുന്നുവെന്ന് ഉറപ്പാക്കാൻ മൂന്ന് രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് മോദി

Nov 23, 2025 - 14:05
Nov 23, 2025 - 14:05
 0
ഓസ്‌ട്രേലിയ, കാനഡ, ഇന്ത്യ സങ്കേതിക സഹകരണ സഖ്യം പ്രഖ്യാപിച്ച് മോദി
ജോഹന്നാസ്ബ‍ർഗ്: ഓസ്ട്രേലിയ- കാനഡ- ഇന്ത്യ കൂട്ടായ്മ പ്രഖ്യാപിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ജി20 ഉച്ചകോടിയുടെ ഭാഗമായി ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസുമായും കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നെയുമായും കൂടിക്കാഴ്ച നടത്തിയതിനു ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. 
 
ഓസ്ട്രേലിയ-കാനഡ-ഇന്ത്യ ടെക്‌നോളജി ആന്‍ഡ് ഇന്നൊവേഷന്‍ (ACITI) സഹകരണ സഖ്യമാണ് രൂപീകരിക്കുക. ഇന്ത്യ- കാനഡ ബന്ധം മെച്ചപ്പെടുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ പ്രഖ്യാപനം. യര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍, വിതരണ ശൃംഖലകളുടെ വൈവിധ്യവല്‍ക്കരണത്തിനുള്ള പിന്തുണ, ക്ലീൻ എനർജി, എഐയുടെ ബഹുജന സ്വീകാര്യത തുടങ്ങിയ വിഷയങ്ങളില്‍ ശ്രദ്ധയൂന്നിയാകും പുതിയ സംരംഭം പ്രവര്‍ത്തിക്കുകയെന്നും മോദി പറഞ്ഞു.
 
സാങ്കേതിക പുരോഗതി ഭാവി തലമുറകൾക്ക് പ്രയോജനകരമാകുന്നുവെന്ന് ഉറപ്പാക്കാൻ മൂന്ന് രാജ്യങ്ങളും പ്രതിജ്ഞാബദ്ധമാണെന്ന് മോദി പറഞ്ഞു. കൂടാതെ മയക്കുമരുന്ന് ശൃംഘലയ്ക്കെതിരെ ജി20 ഒറ്റെക്കെട്ടായി നീങ്ങണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മയക്കു മരുന്ന് ശൃംഘലയും ഭീകരവാദവും ബന്ധപ്പെട്ട് കിടക്കുന്നു. ഇവയെ ദുർബലപ്പെടുത്താൻ ജി20 കൂട്ടായ സംവിധാനം രൂപപ്പെടുത്തണമെന്നും മോദി വ്യക്തമാക്കി. 

What's Your Reaction?

like

dislike

love

funny

angry

sad

wow