സ്കൂളിൽ നിന്ന് വിനോദയാത്ര പോയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭക്ഷ്യവിഷബാധ

34 കുട്ടികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

Nov 23, 2025 - 12:45
Nov 23, 2025 - 12:45
 0
സ്കൂളിൽ നിന്ന് വിനോദയാത്ര പോയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭക്ഷ്യവിഷബാധ
കാസർകോട്: സ്കൂളിൽ നിന്ന് വിനോദയാത്ര പോയ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭക്ഷ്യവിഷബാധ. വയനാട് പുൽപ്പള്ളി ചേകാടി ഗവ.എ.യു.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വിനോദയാത്രക്ക് പോയപ്പോള്‍ പാകം ചെയ്തു കൊണ്ടുപോയ ഭക്ഷണത്തില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റത്.
 
കണ്ണൂരിൽ നിന്ന്‌ വിനോദയാത്ര കഴിഞ്ഞ് തിരികെ വരുമ്പോഴാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. 23 കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദ്യാർഥികൾ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ചികിത്സ തേടിയത്.  34 കുട്ടികളാണ് സംഘത്തില്‍ ഉണ്ടായിരുന്നത്. 

What's Your Reaction?

like

dislike

love

funny

angry

sad

wow