ഡൽഹി: തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (SIR) സംബന്ധിച്ച ജോലികൾ നിശ്ചയിച്ച സമയത്തിനുള്ളിൽ തീർക്കുന്നതിൽ വീഴ്‌ച വരുത്തിയ ബിഎൽഒമാർക്ക് എതിരെ കേസ്. ഉത്തർ പ്രദേശ് സർക്കാരാണ് നടപടി സ്വീകരിച്ചത്. ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 32 പ്രകാരമാണ് കേസെടുത്തത്.
നോയിഡയിലെ 60 ബിഎൽഒമാർക്കെതിരെയും 7 സൂപ്പർവൈസർമാർക്ക് എതിരെയുമാണ് നോയിഡ ജില്ലാ കളക്ടറുടെ നിർദേശപ്രകാരം പോലീസ് കേസെടുത്തത്. 181 ഓളം ബിഎൽഒമാർക്ക് പിരിച്ചുവിടൽ നോട്ടീസ് കളക്ടർ നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.
ബിഎൽഒമാർ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും നേരിട്ട് പരിശോധന നടത്താൻ കളക്ടർ നിർദ്ദേശം നൽകി. വീടു തോറുമുള്ള സന്ദർശനം, സമയബന്ധിത ഫോം ശേഖരണം എന്നിവ യുദ്ധകാല അടിസ്ഥാനത്തിൽ തീർപ്പാക്കണമെന്ന് നോയിഡയിൽ ബിഎൽഒമാർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.
ഓൺലൈൻ മുഖേനേ എസ്ഐആർ വിവരങ്ങൾ അപ്‌ലോഡ് ചെയ്യാത്ത ബിഎൽഒമാർക്ക് ഒരു ദിവസത്തെ വേതനം നഷ്ടമായേക്കുമെന്നും അധികൃതർ വ‍്യക്തമാക്കി.