ശബരിമല സ്വർണക്കൊള്ള: ജയറാമിന്റെ മൊഴിയെടുക്കാന്‍ സമയം തേടി എസ്‌ഐടി

ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്‍റെ വീട്ടിൽ പോറ്റി കൊണ്ട് പോയിരുന്നു

Nov 23, 2025 - 10:43
Nov 23, 2025 - 10:43
 0
ശബരിമല സ്വർണക്കൊള്ള: ജയറാമിന്റെ മൊഴിയെടുക്കാന്‍ സമയം തേടി എസ്‌ഐടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നടൻ ജയറാമിന്റെ മൊഴിയെടുക്കാൻ സമയം തേടുമെന്ന് എസ്ഐടി. നടന് സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണം എന്നാണ് എസ്‌ഐടിയുടെ നിര്‍ദേശം. കേസിൽ ജയറാമിനെ സാക്ഷിയാകുമെന്ന് എസ്ഐടി അറിയിച്ചു. 
 
ശബരിമലയിലെ ദ്വാരപാലക പാളികൾ ജയറാമിന്‍റെ വീട്ടിൽ പോറ്റി കൊണ്ട് പോയിരുന്നു.  നേരത്തേ ജയറാമില്‍ നിന്നും പ്രാഥമികമായി വിവരങ്ങള്‍ തേടിയിരുന്നു. കൂടുതല്‍ സാക്ഷികളെ കണ്ടെത്താനും നീക്കമുണ്ട്.
 
ജയറാമിനെ പോലുള്ള പ്രമുഖരെ വരെ പോറ്റി കബളിപ്പിച്ചു എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. ശബരിമലയില്‍ നിന്ന് അറ്റകുറ്റപ്പണിക്കായി പുറത്ത് കൊണ്ടുപോയെന്ന് കരുതുന്ന സ്വര്‍ണപ്പാളിയും ദ്വാരപാലക ശില്‍പവും ഉണ്ണികൃഷ്ണന്‍ പോറ്റി ജയറാമിന്റെ വീടുകളിലടക്കം പ്രദര്‍ശിപ്പിക്കുകയും പൂജക്ക് വയ്ക്കുകയും ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow