രാഹുൽ ഗാന്ധിക്ക് സമൻസ്
ഉത്തർപ്രദേശ് ലഖ്‌നൗ കോടതിയുടേതാണ് സമൻസ്.

ഡൽഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്ക് സമൻസ്. ഭാരത് ജോഡോ യാത്രയ്ക്കിടെ സൈന്യത്തെ അപമാനിച്ചെന്ന പരാതിയിലാണ് സമൻസ്. ഉത്തർപ്രദേശ് ലഖ്‌നൗ കോടതിയുടേതാണ് സമൻസ്.
മാർച്ച് 24-ന് ഹാജരാകാൻ ഗാന്ധിയോട് കോടതി നിർദ്ദേശിച്ചു. 2022ൽ ഭാരത് ജോഡോ യാത്രക്കിടെ രാഹുൽ നടത്തിയ പരാമർശമാണ് കേസിനാസ്പദമായത്. അരുണാചല്‍ പ്രദേശില്‍ ഇന്ത്യന്‍ സൈനികരെ ചൈനീസ് പട്ടാളക്കാര്‍ തല്ലിചതച്ചുവെന്നായിരുന്നു രാഹുലിന്‍റെ പരാമർശം. ബിആര്‍ഒ മുന്‍ ഡയറക്ടറായ ഉദയ് ശങ്കര്‍ ശ്രീവാസ്തവ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി.
What's Your Reaction?






