കോമ്പസ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കുകയും ചെയ്തു; കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ ക്രൂര റാഗിംഗ്
സംഭവത്തിൽ അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജിന് കീഴിലുള്ള സ്‌കൂള്‍ ഓഫ് നഴ്‌സിങില്‍ ക്രൂര റാഗിംഗ്. സംഭവത്തിൽ അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. ഒന്നാംവർഷ വിദ്യാർഥികളെ മൂന്നാം വർഷ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്‌തെന്നാണ് പരാതി.
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കോമ്പസ് ഉപയോഗിച്ച് മുറിവേല്‍പ്പിക്കുകയും സ്വകാര്യ ഭാഗങ്ങളില്‍ ഡമ്പല്‍ തൂക്കുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെയും പ്രിന്‍സിപ്പലിൻറെയും പരാതിയിലാണ് അറസ്റ്റ്.
ഒന്നാം വർഷ വിദ്യാർത്ഥികളായ ആറ് പേരെ പ്രതികൾ മാസങ്ങളോളം ക്രൂരമായി റാഗിംഗ് ചെയ്തിരുന്നുവെന്നും പരാതിയുണ്ട്. വിദ്യാര്‍ഥികളെ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസ് കൊണ്ട് ശരീരത്തില്‍ കുത്തിപരുക്കേല്‍പ്പിച്ചുവെന്നും സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും ശബ്ദം ഉണ്ടാക്കിയപ്പോള്‍ ബോഡി ലോഷന്‍ മുറിവുകളിലും വായിലും ഒഴിച്ചുവെന്നും നിരന്തരമായി പണം ആവശ്യപ്പെട്ടുവെന്നും പരാതിയിൽ പറയുന്നു.
സംഭവത്തിൽ മൂന്നാം വർഷ വിദ്യാർത്ഥികളായ വിവേക്, റിജിൽ ജിത്ത്, രാഹുൽ രാജ്,ജീവൻ, സാമുവൽ ജോൺ എന്നിവരാണ് അറസ്റ്റിലായത്.അറസ്റ്റ് ചെയ്ത വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. പീഡനം കൊണ്ട് പൊറുതിമുട്ടിയപ്പോഴാണ് ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയതെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
What's Your Reaction?






